സഊദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു മലയാളി മരണപ്പെട്ടു

0
4905

റിയാദ്: ത്വായിഫിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. അൽ ഖുർമയിലെ ജോലിസ്ഥലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തായിഫ് കിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം രണ്ടാംകുറ്റി സ്വദേശി നിയാസ് (56) ആണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലിചെയ്യുന്ന കടയിലേക്ക് റോഡ് മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്. ഉടനെ അൽ ഖുർമ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ത്വായിഫ് കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മറവ് ചെയ്യുന്നതിനു വേണ്ടി തായിഫ് കെഎംസിസി പ്രസിഡണ്ടും ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ മുഹമ്മദ് സാലിഹ് നാലകത്തും നിയാസിന്റെ ബന്ധു നഹാസും രംഗത്തുണ്ട്.