കാഠ്മണ്ഡു: നേപ്പാളില്‍ 22 യാത്രക്കാരുമായി വിമാനം കാണാതായി 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിൽ ഉള്ളത്. നേപ്പാളില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. യാത്രക്കാരില്‍ 4 പേര്‍ ഇന്ത്യക്കാരാണ്. പൊഖാറയില്‍ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട വിമാനമാണ് കാണതായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഭ്യന്തര സർവീസുകൾ നടത്തിയിരുന്ന താര എയറിന്റെ 9 എന്‍ എഇടി ചെറു വിമാനമാണു കാണാതായത്. രാവിലെ 9:55ഓടേ വിമാനത്തില്‍ നിന്നുള്ള ബന്ധം നില്‍ക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം ബന്ധം നിലച്ചതായും ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ പറയുന്നു. യാത്രികരിൽ നാല് ഇന്ത്യക്കാർ കൂടാതെ മൂന്നു പേർ ജപ്പാൻ പൗരന്മാരും ബാക്കി നേപ്പാൾ സ്വദേശികളുമാണ്.
കാണാതായ വിമാനം കണ്ടെത്തുന്നതിനായി 2 സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തരമന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. മസ്താങ് ജില്ലയിലെ ജോംസോമിൽനിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫിസർ നേത്രാ പ്രസാദ് ശർമ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്. നേപ്പാള്‍ ആര്‍മിയും വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.




