യാത്രക്കാർ ശ്രദ്ധിക്കുക……, എയർ സുവിധയില്ലാതെ യാത്രക്കെത്തിയ നിരവധി പേർ എയർപോർട്ടിൽ വലഞ്ഞു

0
5465

ശനിയാഴ്ച കോഴിക്കോട്ടേക്കുള്ള നിരവധി പേരാണ് എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ പ്രയാസത്തിലായത്

മസ്കത്ത്: ഇന്ത്യയിലേക്ക് പോവുന്ന മുഴുവൻ യാത്രക്കാർക്കും ഇപ്പോഴും എയർ സുവിധ നിർബന്ധം. നിലവിൽ ഗൾഫ് രാജ്യങ്ങലേക്ക് വരുന്നതിനു കൂടുതൽ നടപടികൾ ഇല്ലെങ്കിലും ഇന്ത്യയിലേക്ക് പോകുന്നവർക്ക് എയർ സുവിധ ഇപ്പോഴും നിർബന്ധമാണ്. ഇത് മനസ്സിലാക്കാതെ വിമാനത്താവളത്തിലെത്തുന്നവരാണ് കുടുങ്ങുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒമാൻ സർക്കാർ വിമാനത്താവളത്തിലെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതിനാൽ വെറും ടിക്കറ്റും പാസ്പോർട്ടും മാത്രമായി യാത്രക്കെത്തിയ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിൽ കുടുങ്ങിയത്.

ഇന്ത്യയിൽ പോവുന്ന എല്ലാ യാത്രക്കാരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നത് നേരത്തെയുള്ള മാർഗനിർദേശമാണ്. ഈ നിയമം കേന്ദ്ര സർക്കാർ ഇതുവരെ മാറ്റിയിട്ടില്ല. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം കോപ്പി കൈയിൽ കരുതണം. യാത്രാവിവരങ്ങളും യാത്രക്കാരന്റെ പേരും മേൽവിലാസവും അടക്കമുള്ള വിവരങ്ങളുമാണ് എയർ സുവിധയിൽ നൽകേണ്ടത്.

അതോടൊപ്പം യാത്രക്കാരന്റെ പാസ്പോർട്ട് കോപ്പിയും കൊവിഡ് വാക്സിനേഷൻ കോപ്പി അല്ലെങ്കിൽ നെഗറ്റീവ് പി സി ആർ ടെസ്റ്റ് റിപ്പോർട്ട് എന്നിവ അപ് ലോഡ് ചെയ്യുകയും വേണം. കേരളത്തിലെ വിമാനത്താവളങ്ങളിലും എയർ സുവിധ ഫോം പരിശോധിക്കുന്നുണ്ട്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റിവ് പി.സി.ആർ റിപ്പോർട്ടോ ഹാജരാക്കിയിട്ടില്ലെങ്കിലും പണി കിട്ടും.

ഒമാനിൽ നിന്ന് ശനിയാഴ്ച കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിലെത്തിയ നിരവധി പേർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കുടുങ്ങി. എയർപോർട്ടിലെ നിയന്ത്രണങ്ങൾ ഒമാൻ സർക്കാർ എടുത്ത് കളഞ്ഞതോടെ നേരിട്ട് എത്തിയവരാണ് ദുരിതത്തിലായത്. എന്നാൽ, ഇവരിൽ ചിലർ നേരത്തേ വിമാനത്താവളത്തിലെത്തിയതിനാൽ യാത്ര മുടങ്ങിയില്ല. ഇവർ സുഹൃത്തുക്കളെ വിളിച്ച് എയർ സുവിധ പോർട്ടലിൽ യാത്രാവിവരങ്ങൾ അപ് ലോഡ് ചെയ്യിച്ച കോപ്പി മെയിൽ ചെയ്യിച്ച ശേഷം മാത്രമാണ് യാത്ര തുടരാൻ കഴിഞ്ഞത്. എന്നാൽ, ഇതൊന്നും പെട്ടെന്ന് ചെയ്യിക്കാൻ കഴിയാത്തവരാണെങ്കിൽ യാത്ര മുടങ്ങും.

ഇതേ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ചംഗ കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് പി.സി.ആർ എടുക്കാത്തത് കാരണവും യാത്രക്ക് പ്രയാസം നേരിട്ടു.