ഉപഭോക്താക്കൾക്ക് ഇരട്ടി പണം നൽകി എടിഎം, തുക തിരികെ നൽകാൻ അഭ്യർത്ഥിച്ച് ബാങ്ക്

0
4466

കൈറോ: ഉപഭോക്താക്കൾക്ക് ആവശ്യപ്പെട്ടതിൽ ഇരട്ടി പണം നൽകി ബാങ്ക് എടിഎം. ഈജിപ്തിലെ പ്രമുഖ ബാങ്കിന്റെ എ ടി എ മ്മിലാണ് ഉപഭോക്താക്കൾക്ക് ആവശ്യപ്പെട്ടത്തിലധികം ഇരട്ടിയോളം തുകയാണ് എ ടി എം നൽകിയത്. ഇതോടെ, ഉപഭോക്താക്കളോട് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു ബാങ്ക് രംഗത്തെത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെയാണ് സെൻട്രൽ അർമന്റിലെ എടിഎമ്മിൽ തകരാർ മൂലം മെഷീനിൽ നിന്ന് പിൻവലിക്കുമ്പോഴാണ് പൗരന്മാർക്ക് ഇരട്ടി തുക ലഭിച്ചത്. ഇതോടെ, പണം കൂടുതലായി ലഭിച്ചവരോട്, പണം തിരികെ നൽകാൻ അഭ്യർത്ഥിച്ച് ബാങ്ക് രംഗത്തെത്തി.

ബാങ്ക് പ്രസിദ്ധീകരിച്ച അറിയിപ്പിൽ “കഴിഞ്ഞ വ്യാഴാഴ്ച സെൻട്രൽ അർമന്റ് എ ടി എം മെഷീനിൽ തെറ്റായി വിതരണം ചെയ്ത എല്ലാ ഉപഭോക്താക്കളും നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാൻ തുകകൾ തിരികെ നൽകണം” എന്ന് വ്യക്തമാക്കി.