ദമാം: മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കണ്ണോട്ട് കാവ് വടക്കേപ്പാട്ട് വീട്ടിൽ സുനിൽ കുമാറിനെ (50) ആണ് കിഴക്കൻ സഊദിയിലെ ദമാമിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആറു വർഷത്തോളമായി ദമാമിൽ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുമയാണ് ഭാര്യ. ഇരട്ട പെൺകുട്ടികളായ നിയ സുനിൽ, നിതാ സുനിൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.