ഉംറ കഴിഞ്ഞു മടങ്ങവെ, കണ്ണൂർ സ്വദേശി ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു

0
1956

ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ കണ്ണൂർ സ്വദേശി ജിദ്ദ വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ടു. പാനൂർ സ്വദേശി യൂസുഫ് പൊയിൽ (73) ആണ് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യയോടൊപ്പം ഉംറ കഴിഞ്ഞ ശേഷം മക്ക, മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മരണം.

ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.