ഹജ്ജ്‌ തീർത്ഥാടരെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ജൂൺ നാലിന് കൊച്ചിയിൽ നിന്നും മദീനയിലെത്തും

ജിദ്ദ: ഹജ്ജ്‌ തീർത്ഥാടരെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ജൂൺ നാലിന് കൊച്ചിയിൽ നിന്നും മദീനയിലെത്തും.
നേരെത്തെ മെയ് 31ആദ്യ വിമാനം പുറപ്പെടുമെന്നായിരുന്ന പറഞ്ഞിരുന്നത്.
സൗദി എയർലൈൻസ് വിമാനമാണ് മദീനയിലേക്ക് യാത്ര തിരിക്കുന്നത്.
ജൂൺ 4 മുതൽ 16 വരെ 20 സർവീസുകളാണ് സൗദി എയർലൈൻസ് നടത്തുക.

80,874 രൂപയാണ് തീർത്ഥാടകർക്കുള്ള വിമാന നിരക്ക്. മറ്റുചിലവുകൾ അടക്കം നെടുമ്പാശ്ശേരിയിൽ നിന്ന് ഇത്തവണ ഹജ്ജ്‌ നിർവഹിക്കാൻ 3,84,200 രൂപ ചിലവ് വരും. ഇതിൽ അഞ്ച് ശതമാനം വരെ കൂടുവാനോ കുറയുവാനോ സാധ്യതയുണ്ട്. രണ്ട് വയസ്സിനു താഴെയുളളവർക്ക് 13,234 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത് .ഇത്തവണത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ നേരത്തെ രണ്ട് തവണകളിലായി 2,01,000 രൂപ അടച്ചിട്ടുണ്ട് . ബാക്കിയുള്ള 1,83,200 രൂപ ഈ മാസം 31 ന് മുമ്പായി അടക്കേണ്ടതാണ്.