റിയാദ്: രാജ്യത്ത് ടാക്സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂണിഫോം ജൂലൈ 12 ന് പ്രാബല്യത്തിൽ വരും. സഊദി പൊതുഗതാഗത അതോറിറ്റി അംഗീകാരം നൽകിയതോടെ ഇനി പുതിയ രൂപത്തിമായിരിക്കും രാജ്യത്തെ ടാക്സി ഡ്രൈവർമാർ. യൂബർ ടാക്സി ഡ്രൈവർമാർക്കും പുതിയ യൂനിഫോം ബാധകമാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുരുഷന്മാരായ ഡ്രൈവർമാർക്ക് ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാൻറുമാണ് വേഷം. സ്ത്രീകളായ ഡ്രൈവർമാർക്ക് അബായ അല്ലെങ്കിൽ ഷർട്ട്, നീളമുള്ള പാൻറ്സുമാണ് വേഷം. ജാക്കറ്റ് അല്ലെങ്കിൽ കോട്ട് എന്നിവയും ഇതോടൊപ്പം നിർബന്ധമാണ്. പുരുഷൻമാരുടെ ഷർട്ട് ചാര നിറമുള്ളതും ഫുൾ കയ്യുള്ളതുമായിരിക്കണം. പാൻ്റ്സും ബെൽറ്റും കറുത്തതായിരിക്കണം. തിരിച്ചറിയൽ കാർഡ് അണിഞ്ഞിരിക്കണം. വനിതാ ടാക്സി ഡ്രൈവർമാർ അബായയോ നീളമുള്ള പാൻ്റ്സും ഷർട്ടുമോ ശേഷം ജാക്കറ്റും ധരിക്കണം.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, ഡ്രൈവർമാരുടെ വേഷങ്ങളിൽ നിലവാരം പുലർത്തുക എന്നിവ ലക്ഷ്യമിട്ടാണ് അതോറിറ്റിയുടെ പുതിയ തീരുമാനം.