മക്ക: ഹജ്ജ് സീസൺ അടുത്തതോടെ മക്കയിലേക്ക് പ്രവേശനത്തിനായി പ്രത്യേക പെർമിറ്റുകൾ നൽകിതുടങ്ങിയതായി പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിലേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇനി മുതൽ പ്രത്യേക പെർമിറ്റുകൾ ഉള്ളവർക്ക് മാത്രമായിരിക്കും പുണ്യ നഗരിയിലേക്ക് പ്രവേശനം നൽകുക. ചില വിഭാഗങ്ങൾക്കായി എൻട്രി പെർമിറ്റുകൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രഖ്യാപിച്ചു.
ഗാർഹിക തൊഴിലാളി താമസക്കാർ, പുണ്യ നഗരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ, “സീസണൽ വർക്ക്” വിസയുള്ളവർ, ഹജ്ജ് സീസണിലെ വർക്കിനായി അജീർ” സംവിധാന സൗകര്യങ്ങളുള്ള കോൺട്രാക്ടർമാർ എന്നിവർക്കാണ് പ്രത്യേക ഇലക്ട്രോണിക് രീതിയിലുള്ള എൻട്രി പെർമിറ്റുകൾ നൽകുക. ഇതിനുള്ള അഭ്യർത്ഥനകൾ സ്വീകരിച്ചു തുടങ്ങിയതായി അവർ വിശദീകരിച്ചു.
ഗാർഹിക തൊഴിലാളികൾക്ക് പെർമിറ്റിന് അപേക്ഷിക്കുന്ന രീതി ജവാസാത് വ്യക്തമാക്കി. സ്പോൺസർ തങ്ങളുടെ അബ്ഷിർ ലോഗിൻ ചെയ്ത് “My Service” ൽ പ്രവേശിച്ച് പാസ്‌പോർട്ടുകൾ തിരഞ്ഞെടുത്ത്, മക്കയിൽ പ്രവേശിക്കാനുള്ള പെർമിറ്റ് തിരഞ്ഞെടുക്കണം.
സ്ഥാപനങ്ങൾക്ക് പെർമിറ്റ് ലഭിക്കാനായി മുഖീം പോർട്ടൽ വഴിയാണ് പെർമിറ്റ് അപേക്ഷകൾ നൽകേണ്ടത്. പെർമിറ്റ് റിക്വസ്റ്റ് എന്നതിൽ പ്രവേശിച്ചു പെർമിറ്റ് തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ വിവരങ്ങൾ ചേർക്കുക, ആവശ്യമായ അറ്റാച്ച്‌മെന്റുകൾ ചേർത്ത് അപേക്ഷ സമർപ്പിക്കുക എന്നിവയാണ് നടപടി.
ഹജ്ജ്: മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ന് മുതൽ നിയന്ത്രണം




