സഊദിയിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ട് ഒരു കുട്ടി മരിച്ചു, 12 പേർക്ക് പരിക്ക്

0
5232

റിയാദ്: സഊദിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോകുന്ന ബസ് അപകടത്തിൽ പെട്ട് ഒരു കുട്ടി മരിച്ചു. 12 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്. തബൂക്കിന്റെ സമീപ പ്രദേശത്ത് ആണ് വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന ബസും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത്.

തബൂക്കിലെ അൽ ബവാദിയിൽ നടന്ന സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർഅമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. സ്ത്രീ ഓടിച്ച കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ് മറിയുകയായിരുന്നു.

സംഭവത്തിൽ നാലാം ക്ലാസിലെ ഒരു വിദ്യാർത്ഥി മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പെട്ടവരെ കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.