റിയാദ്: സഊദിയിലെ റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് ചേർപ്പുളശ്ശേരി കിളിയങ്കൽ സ്വദേശി ഹസൈനാർ എന്ന മച്ചാൻ (62) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ജോലിക്കിടെ ഹൃദയാഘാദം മൂലം മരണപ്പെടുകയായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുപ്പത് വർഷത്തോളമായി ഹോത്താ സുദൈറിലും മറ്റും ബഖാല ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന. പിതാവ്: പരേതനായ ഉണ്ണീൻ കുട്ടി, മാതാവ്: പരേതയായ ഫാത്തിമ.
മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകാനുള്ള
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹോത്താ സുദൈർ കെഎംസിസി നേതാക്കളായ ഹംസ ആതവനാട്, മുസ്തഫ ചെറുമുക്ക്, സുഹൃത്ത് ജലീൽ ചേർപ്പുളശ്ശേരി എന്നിവര്‍ രംഗത്തുണ്ട്