ജിദ്ദ: സഊദിയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടിയതോടെ മുൻകരുതലുമായി സ്കൂൾ അധികൃതർ. ചൂട് കനത്തതിനെത്തുടർന്ന് വിവിധ പ്രവിശ്യകളിൽ ക്ലാസുകളുടെ സമയം ക്രമീകരിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഖസീം പ്രവിശ്യയിലും ഹഫര്‍ അല്‍ബാത്തിന്‍, വാദി ദവാസിര്‍, അല്‍ഗാത്ത്, അല്‍ഖുവയ്യ ജില്ലകളിലും സമയം ക്രമീകരിച്ച് ഉത്തരവിറക്കി. ഇവിടങ്ങളിൽ എല്ലാ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും രാവിലെ അസംബ്ലി 6:15 ന് ആരംഭിക്കും. 6:30 നാണ് ആദ്യ പിരിയഡ് തുടങ്ങുക. ഹായിലില്‍ പെണ്‍കുട്ടികള്‍ക്കും എല്‍കെജി വിദ്യാര്‍ഥികള്‍ക്കും 6:15 നും ആണ്‍കുട്ടികള്‍ക്ക് 6:30 നും അസംബ്ലി തുടങ്ങും.
നേരത്തെ ജിദ്ദ ഇന്റർനാഷണൽ സ്‌കൂളും ഒരു ദിവസം ക്ളാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. കെ.ജി മുതൽ 5 ആം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നിശ്ചിത ദിവസം മാത്രം ക്ളാസുകൾ ഓൺലൈനിൽ ആക്കിയാണ് ഉത്തരവിറക്കിയിരുന്നത്.