ത്വാഇഫ്: ത്വാഇഫ് റോസ് പുഷ്പ കൊട്ടക്ക് ഗിന്നസ് റെക്കോർഡ്. 2018 മുതലുള്ള സിംഗപ്പൂർ റോസ് കൊട്ടയുടെ ഗിന്നസ് വേൾഡ് റെക്കോർഡാണ് ത്വാഇഫ് റോസ് കൊട്ട തകർത്തത്. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ റോസ് ബാസ്കറ്റ് എന്ന റിക്കോര്‍ഡ് ഇനി ത്വായിഫിലെ റോസ് ബാസ്ക്കറ്റിന് സ്വന്തമായി. ഏകദേശം ഒരു ദശലക്ഷം സന്ദർശകരുമായാണ് ത്വായിഫ് അൽ വർദ് ഫെസ്റ്റിവൽ വൻ വിജയത്തോടെ സമാപിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ത്വായിഫില്‍ നടക്കുന്ന “ത്വായ്ഫ് അൽ വർദ്” ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ പ്രദര്‍ശിപ്പിച്ച റോസ് ബാസ്ക്കറ്റ് ആണ് അന്താരാഷ്ട്ര റെക്കോർഡ് ലഭിച്ചിരിക്കുന്നത്. 12.129 മീറ്ററും വീതി 7.98 മീറ്ററും ഉയരം 1.297 മീറ്ററുമാണ് ത്വായിഫ് റോസ് കൊട്ടയുടെ നീളം. എന്നാൽ, സിംഗപ്പൂർ കൊട്ടയുടെ അളവുകൾ 9.47 മീറ്റർ നീളവും 6 മീറ്റർ വീതിയും 1.2 മീറ്റർ ഉയരവുമായിരുന്നു.
ഭീമാകാരമായ റോസ് കൊട്ടയുടെ എല്ലാ വശങ്ങളും ശ്രദ്ധിക്കപ്പെടുന്ന വ്യതിരിക്തമായ വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭീമന്‍ ഭാസ്കറ്റില്‍ 26 ഇനം മികച്ച റോസാപ്പൂക്കളുമായി 84,000-ലധികം റോസാപ്പൂക്കള്‍ ഉണ്ട്. ത്വായിഫിലെ 190-ലധികം വരുന്ന യുവതീ യുവാക്കൾ 168 മണിക്കൂറിലധികം ചിലവഴിച്ചാണ് ഈ ഭീമന്‍ റോസ് ബാസ്കറ്റ് തയ്യാറാക്കിയത്. ഇരുമ്പ്, മരം, കോർക്, പ്ലാസ്റ്റിക്, പി.വി.സി പൈപ്പുകൾ എന്നിവ കൊണ്ടാണ് കൊട്ട നിർമിച്ചിരിക്കുന്നത്.
പതിനാല് ദിവസം നീണ്ടുനിൽക്കുന്ന ത്വാഇഫ് റോസാപ്പൂ മേളയുടെ രണ്ടാം പതിപ്പ് മെയ് ആറിന് ആണ് ആരംഭിച്ചത്. ഒരു കൂട്ടം കലാകാരന്മാരുടെയും ബാൻഡ് സംഘങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള 50 ലധികം തത്സമയ പ്രകടനങ്ങളും പ്രദർശനങ്ങളും മേളയിലുണ്ട്.