ബംഗളൂരു: പറന്നുയര്‍ന്നതിനു പിന്നാലെ എഞ്ചിനുകളിൽ ഒന്ന് നിലച്ചതിനെ തുടർന്ന് ബംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയില്‍നിന്ന് ബംഗളൂരുവിലേക്കു തിരിച്ച എയര്‍ ഇന്ത്യാ വിമാനമാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നു രാവിലെ 9.43 നാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്നതിനു പിന്നാലെ വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് നിലയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ എന്‍ജിനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചതായി പൈലറ്റുമാര്‍ കണ്ടെത്തുകയും 10.10 ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കുകയുമായിരുന്നു.
എ 320 നിയോപ്ലെയിന്‍ ആണ് തകരാറിലായതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം തുടങ്ങി. തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു ഫ്‌ളൈറ്റില്‍ ബംഗളൂരുവിലേക്ക് അയച്ചു.