കപ്പിൽ മുത്തമിട്ട് അൽ ഫൈഹ; മലർത്തിയടിച്ചത് അൽ ഹിലാലിനെ

0
3795

ജിദ്ദ: കപ്പിൽ മുത്തമിട്ട് അൽ ഫൈഹ. പ്രമുഖ ക്ലബ് അൽ ഹിലാലിനെ മലർത്തിയടിച്ചാണ് അൽ ഫൈഹ നേതാക്കളായത്. 47 ആമത് കിങ്സ് കപ്പ് ഫുട് ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ പ്രമുഖ ക്ലബ് അൽ ഹിലാലിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 3-1 ന് തോൽപ്പിച്ചാന്ന് അൽ ഫൈഹ ഈവിജയം കരസ്തമാക്കിയത്.

അൽ അൽ ഫൈഹയ്ക്ക് ഒരു കോടി റിയാൽ സമ്മാനത്തുകയും ഗോൾഡ് മെഡലും രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിന് അമ്പതു ലക്ഷം റിയാലും സിൽവർ മെഡലും കിരീടാവകാശി മുഹമ്മഫ് ബിൻ സൽമാൻ രാജകുമാരൻ നൽകി. ചരിത്രത്തിൽ ആദ്യമായി അൽ ഫയ്ഹാ ക്ലബ് കിംഗ്സ് കപ്പ് ജേതാക്കളാകുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
ജിദ്ദയിൽലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ കളികാണാൻ നേരിട്ടെത്തിയിരുന്നു. രാജകുമാരനെ മക്ക ഗവർണർ ഫൈസൽ ഗവർണ്ണർ ഖാലിദ് അൽ രാജകുമാരൻ സ്വീകരിച്ചു.