മുൻ സഊദി പ്രവാസി നാട്ടിൽ നിര്യാതനായി

0
2279

ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ 30 വർഷത്തോളം പ്രവാസിയും ജെംസ് കമ്പനിയിലെ ജീവനക്കാരനുമായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. നീർക്കുന്നം സ്വദേശി കറുകപറമ്പിൽ അഷറഫ് (അച്ചു-62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജുബൈൽ കെഎംസിസി നേതാവ് അബ്ദുസ്സലാം ആലപ്പുഴയുടെ ഭാര്യാ പിതാവാണ്.

ഭാര്യ: ഷംല. മക്കൾ: ഷിബിന (സഊദി), സുറുമി, മുഷറഫ്. മരുമക്കൾ: എ.ആർ. സലാം (ജുബൈൽ കെ.എം.സി.സി നേതാവ്), ഫിറോസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് ഇജാബ പള്ളിയിൽ നടക്കും.