ജിദ്ദ: യു എ ഇ പ്രസിഡന്റായിരുന്ന ഖലീഫ ബിന്‍ സായിദ് ആല്‍നഹ്യാന്റെ നിര്യാണത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന
ജിദ്ദ സീസൺ 2022 പരിപാടികൾ ഇന്നു മുതൽ പുനരാരംഭിക്കും.
ഒമ്പത് മേഖലകളിലെ എല്ലാ പ്രവർത്തനങ്ങളും രസകരമായ നിരവധി ഷോകൾ വിവിധ പ്രോഗ്രാമുകൾ, പുതിയ ആഗോള അനുഭവങ്ങൾ എന്നിവയോടെയായിരിക്കും സന്ദർശകരെ സ്വീകരിക്കുക.
ജിദ്ദ ബിയര്‍, ജിദ്ദ ജംഗിള്‍, സിറ്റി വാക്ക്, സൂപ്പര്‍ഡോം, ഹിസ്‌റ്റോറിക് ജിദ്ദ, ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ്, സര്‍ക്യു ഡു സോലെയില്‍, യാച്ച് ക്ലബ്, പ്രിന്‍സ് മജിദ് പാര്‍ക്ക് എന്നിവ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.
ഇതോടെ വരും ദിവസങ്ങളിൽ രാജ്യത്തിനകത്തും പുറത്തും നിന്നും ധാരാളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.