സഊദിയിൽ മലയാളി യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചു

0
6250

റിയാദ്: സഊദിയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുരുക്കും പുഴ, ചിലംബ് ഗാന്ധിഗ്രാം കോളനിയിൽ അനീഷ് ചന്ദ്രനെ(35) യാണ് കിഴക്കൻ സഊദിയിലെ ദമാമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി അനീഷ് ചന്ദ്രൻ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുകൾ പറയുന്നു. ഇന്നലെ വൈകിട്ട് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു അനീഷ്. അവിവാഹിതനാണ്. അച്ഛൻ ചന്ദ്രൻ മാധവൻ, അമ്മ ജാനകി. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു സാമൂഹ്യ പ്രവർത്തകൻ നാസ് വക്കതിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.