ജിദ്ദയിൽ അതിഭീതീതമായി താപനില ഉയർന്നുവോ?; പ്രചരിക്കുന്ന കണക്കുകളുടെ വസ്തുത വെളിപ്പെടുത്തി അധികൃതർ

0
4666

ജിദ്ദ: 50 വർഷത്തിലേറെയായി ജിദ്ദ ഗവർണറേറ്റിൽ മെയ് മാസത്തിൽ 48 ഡിഗ്രി സെൽഷ്യസിൽ അധികം രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചൂട് അതിലേറെ റെക്കോർഡ് കണക്കെ ഉയർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു.

കേന്ദ്രത്തിന്റെ കാലാവസ്ഥാ രേഖകൾ പ്രകാരം “2004, 2010” വർഷങ്ങളിലാണ് മെയ് മാസത്തിലാണ് ഈ റെക്കോർഡ് രേഖപ്പെടുത്തിയതെന്ന് അൽ-ഖഹ്താനി വിശദീകരിച്ചു.

ജിദ്ദ ഗവർണറേറ്റിൽ ഞായറാഴ്‌ച കടുത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയായ 48.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മക്കയിലെ അറഫാത്ത് നഗരി 47.5 ഡിഗ്രി സെൽഷ്യസുമായി രണ്ടാം സ്ഥാനത്തെത്തിയെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ടിൽ, രാജ്യത്തിന്റെ വടക്ക്, തെക്ക് അതിർത്തി പ്രദേശങ്ങളെയും മക്ക, മദീന മേഖലകളുടെ ചില ഭാഗങ്ങളെയും പൊടിക്കാറ്റ് കേന്ദ്രം പ്രതീക്ഷിച്ചിരുന്നു. തബൂക്കിന്റെ ചില ഭാഗങ്ങളിലും വടക്ക് അതിർത്തി പ്രദേശങ്ങളിലും അൽ ജൗഫിലും താപനില കുറയുന്നതോടെ ഭാഗികമായി മേഘാവൃതമായിരിക്കും.