ജിദ്ദ: മലബാറിലെ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന പൊതു മേഖല സ്ഥാപനമായ കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം യഥാർഥ്യമാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. സൗദി എയർലൈൻസ് ഉൾപ്പെടെ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ ഡി ജി സി എ ആവശ്യപ്പെട്ട 18.5 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്നും കരിപ്പൂരിലെ ഹജ്ജ് എംബർക്കേഷൻ പുന സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് ഓഫീസിൽ നടന്ന പ്രവർത്തക സംഗമത്തിൽ പ്രസിഡന്റ് കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു. ആലിത്തൊടി അബ്ദുറഹ്മാൻ ഹാജി ( കുഞ്ഞിപ്പ ) ഉദ്ഘാടനം ചെയ്തു. മജീദ് കോട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റരുടെ മകൾ നാനിബ ഇസ്ഹാഖിനെ പരിപാടിയിൽ വെച്ച് അനുമോദിച്ചു. മണ്ഡലം കെഎംസിസി വക മെമെന്റോ പ്രസിഡന്റ് മൂസ ഹാജി സമ്മാനിച്ചു.
അബ്ദുൽ ഹമീദ് ഹാജി ഏർക്കര, ഇബ്‌റാഹീം ഹാജി കാവുംപുറം, പി. എ റസാഖ് വെണ്ടല്ലൂർ, മുഹമ്മദ് കല്ലിങ്ങൽ, നൗഷാദലി ചാപ്പനങ്ങാടി, മുഹമ്മദലി ഇരണിയൻ,മുഹമ്മദ് റാസിൽ ഒളകര, ഹനീഫ വടക്കൻ, ഖലീൽ മാസ്റ്റർ, മബ്‌റൂക് കറുത്തേടത്ത്, ബഷീർ പത്തിരി, ശരീഫ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സൈഫുദ്ധീൻ കോട്ടക്കൽ നന്ദിയും പറഞ്ഞു.