ചൂട് കൂടിയതോടെ കുളിർമ്മക്ക് തണ്ണിമത്തൻ, പക്ഷെ, മുഴുവൻ കീടനാശിനിയെന്ന് വീഡിയോ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രതികരണം

0
3865

റിയാദ്: കടുത്ത ചൂട് ആരംഭിച്ചതോടെ ഏറെ വിറ്റ് പോകുന്ന തണ്ണിമത്തനിൽ കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോയോട് സഊദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തണ്ണിമത്തനിൽ കീടനാശിനി അവശിഷ്ടങ്ങൾ, പ്രത്യേകിച്ച് ഉയർന്ന ശതമാനം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ വീഡിയോ ക്ലിപ്പ് ആണ് പ്രചരിക്കുന്നത്.

വീഡിയോ പുറത്ത് വന്നതോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാമ്പിളുകൾ എടുത്ത് കീടനാശിനി അവശിഷ്ടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഒരു ദേശീയ പരിപാടി നടപ്പിലാക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.

പരിസ്ഥിതി, ജലം, കൃഷി, മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയങ്ങളുടെ സഹകരണത്തോടെ, അംഗീകൃത സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകളിലെ കീടനാശിനി അവശിഷ്ടങ്ങളുടെ അനുവദനീയമായ പരിധികൾ പാലിക്കുന്നുണ്ടെന്ന് ഈ സാമ്പിളുകൾ വഴി ഉറപ്പാക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

തണ്ണിമത്തനിൽ കീടനാശിനിയെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോ👇