റിയാദ്: മക്കയിലു മദീനയിലും ചൂട് കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുതിയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. റിയാദ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സജീവമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മദീന, മക്ക മേഖലകളുടെ ചില ഭാഗങ്ങളിൽ വൈകുന്നേരം 05:00 വരെ ഉഷ്ണക്കാറ്റ് തുടരുന്ന കേന്ദ്രം അറിയിച്ചു.
റിയാദ്, കിഴക്കൻ പ്രവിശ്യ, അസീർ, നജ്‌റാൻ, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക് എന്നീ പ്രദേശങ്ങളുടെ പല ഭാഗങ്ങളിലും സജീവമായ കാറ്റിനും പൊടിപടലങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നും, ദൂരക്കാഴ്ച വ്യാപ്തി കുറയുമെന്നും മുന്നറിയിപ്പിലുണ്ട്. ചില പ്രദേശങ്ങളിൽ 09 മണി വരെ തുടരുമെന്നും ചില ഭാഗങ്ങളിൽ രാവിലെ രാവിലെ 10:00 ന് അവസാനിക്കും.