ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സൽമാൻ രാജാവും കിരീടാവകാശിയും അഭിനന്ദിച്ചു

0
1353

റിയാദ്: യു എ ഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അഭിനന്ദിച്ചു.

സഊദിയും യു എ ഇയും ജനങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഗൾഫ് അറബ് രാജ്യങ്ങളുമായി സഹകരണ കൗൺസിലിന്റെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിനും താൻ തുടർന്നും പ്രതീക്ഷിക്കുന്നതായും സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.