ജിദ്ദ സീസണിലെ എല്ലാ പരിപാടികളും ഇനി മൂന്നു ദിവസത്തിന് ശേഷം

0
1185

ജിദ്ദ: യു എ ഇ പ്രസിഡന്റ് ​ഷെയ്ഖ്​ ഖലീഫ ബിൻ സാഇദി​ന്‍റെ നിര്യാണത്തെ തുടർന്ന്​
ജിദ്ദ സീസണിലെ എല്ലാ പരിപാടികളും മൂന്നു ദിവസത്തേക്ക് നിറുത്തി വെച്ചു.
മെയ് 16 വരെ എല്ലാ ടൂറിസം പരിപാടികളും മാറ്റി വെച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു.

കൂടാതെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും നടക്കുന്ന എല്ലാ സംഗീതകച്ചേരികളും വിനോദ പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് തുക തിരികെ നൽകാനുള്ള സംവിധാനമുണ്ടെന്നും അറിയിച്ചു.
എല്ലാ മത്സരങ്ങളും മാറ്റി വെച്ചതായി സൗദി ലീഗും പ്രഖ്യാപിച്ചു.