ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ പണ്ഡിതനും സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനും അനേകായിരം പണ്ഡിതന്മാരുടെ ഗുരുനാഥനുമായ എം.ടി അബ്ദുല്ല മുസ്‌ലിയാരെ മതം നോക്കി മാധ്യമ വിചാരണ നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് എസ്.ഐ.സി ജിദ്ദ ആവശ്യപ്പെട്ടു.
പതിനായിരത്തിലധികം മദ്രസകളിലൂടെ
ആൺ-പെൺ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനാണ് അദ്ദേഹം. മദ്റസയിലെ ഒരു പരിപാടിയില്‍ സ്ത്രീ സുരക്ഷയിൽ അതീവ ജാഗ്രത പുലർത്തുകയെന്ന മത നിയമം പറഞ്ഞതിന് മാധ്യമങ്ങളും മറ്റും കഥയറിയാതെ ആട്ടം കണ്ട് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയും പൊതു സമൂഹത്തെ തെറ്റിദ്ധിരിപ്പിക്കകുയും ചെയ്യുന്ന സാഹചര്യം ഉണ്ടായത് ജനാധിപത്യ കേരളത്തിന് അപമാനവും അപലനീയവുമാണ്. യുക്തിവാദികളുടേയും സംഘ് പരിവാറിന്റേയും മുസ്‌ലിം വിരുദ്ധ അജണ്ടക്ക് ചൂട്ടു പിടിച്ചുള്ള ഇത്തരം നീക്കങ്ങൾ തുടരുന്നത് സമാധാനപരമായ സാമൂഹികാന്തരീക്ഷം തകർക്കാനേ സഹായകമാകൂ എന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
എസ് ഐ സി ജിദ്ദ ഭാരവാഹികളായ സയ്യിദ് അൻവർ തങ്ങൾ, അബൂബക്ർ ദാരിമി, മൊയ്തീൻ കുട്ടി ഫൈസി, അസീസ് പറപ്പൂർ, നജ്മുദ്ദീൻ ഹുദവി, അൻവർ ഫൈസി, സൈനുദ്ദീൻ ഫൈസി, മുജീബ് റഹ്മാനി, ബഷീർ മാസ്റ്റർ, അശ്റഫ് ദാരിമി, മുസ്തഫാ ഫൈസി, മുസ്തഫാ ബാഖവി, സൽമാൻ ദാരിമി, സുഹൈൽ ഹുദവി, ദിൽഷാദ് കാടാമ്പുഴ, ജാബിർ നാദാപുരം, സലീം മലയിൽ, ഹൈദർ പുളിങ്ങോം, അബ്ദുൽ ഗഫൂർ ഹൈതമി, റഫീഖ് കൂലത്ത്, സ്വിദ്ദീഖ്, അശ്റഫ് ദാരിമി, ഫിറോസ് പരതക്കാട് എന്നിവരാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.