അബുദാബി: ഇന്ന് അന്തരിച്ച യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ മരണത്തിൽ അനുശോചിച്ച് നിരവധി അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ അനുശോചിച്ചു. ദുഃഖ സൂചനയായി പതാക താഴ്ത്തികെട്ടി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
40 ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടണമെന്നും മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയുടെ പ്രവർത്തനം ഇന്ന് മുതൽ 3 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്നും യുഎഇ അറിയിച്ചു.
3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കാനും പതാകകൾ പകുതി താഴ്ത്തിക്കെട്ടാനും ലെബനീസ് സർക്കാർ തീരുമാനിച്ചു, ഒമാൻ സുൽത്താനേറ്റ് 3 ദിവസത്തേക്ക് പതാക പകുതി താഴ്ത്തിക്കെട്ടി.
ഇതേ കാലയളവിൽ ദുഃഖാചരണം പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്, ബഹ്‌റൈൻ, മൗറിറ്റാനിയ തുടങ്ങി നിരവധി രാജ്യങ്ങൾ ഉൾപ്പെടുന്നു, അതേസമയം പലസ്തീൻ ഒരു ദിവസത്തേക്ക് ദുഃഖാചരണവും പതാക താഴ്ത്താനും പ്രഖ്യാപിച്ചു. അതേസമയം ജോർദാൻ 40 ദിവസത്തെ ദുഃഖാചരണമായിരിക്കുമെന്ന് തീരുമാനിച്ചു.
ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണത്തിൽ സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചനം രേഖപ്പെടുത്തി.
യുഎഇ ജനത, അൽ നഹ്യാൻ കുടുംബം, എന്നിവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഇരുവരും അറിയിച്ചതായി റോയൽ കോർട്ട് പ്രസ്താവാനയിൽ പറഞ്ഞു.