സൗദിയിൽ പുതിയ ബസ് കമ്പനികൾക്ക് ലൈസൻസ് നൽകാൻ തീരുമാനം

0
2935

റിയാദ്: സൗദിയിൽ പുതിയ ബസ് കമ്പനികൾക്ക് ലൈസൻസ് നൽകാൻ തീരുമാനം. അതോറിറ്റി അംഗീകരിച്ച യാത്രക്കാരുടെ അവകാശങ്ങൾ ബസ് കമ്പനികൾ പാലിക്കേണ്ടതു നിർബന്ധമാണ്.

കമ്പനികൾ പൊതുഗതാഗത അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടുകയും ഈ മേഖലയിൽ പ്രവർത്തിക്കാൻ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ സമ്പാദിക്കുകയും വേണം.

ബസുകൾ കമ്പനികളുടെ നേരിട്ടുള്ള ഉടമസ്ഥതയിലായിരിക്കണം. പത്തു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ല. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും അടിയന്തിര സാഹചര്യങ്ങളിലും ആളുകളെ ഒഴിപ്പിക്കേണ്ടിവരുമ്പോൾ പൊതുഗതാഗത അതോറിറ്റിക്കോ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കോ കമ്പനികൾ ബസുകൾ വിട്ടുകൊടുക്കണം.

ഏതു സമയവും അപ്രതീക്ഷിതമായി ബസുകൾ സാങ്കേതിക പരിശോധനക്ക് വിധേയമാക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്.  കമ്പനിയുടെയോ കമ്പനി ജീവനക്കാരുടെയോ ഭാഗത്തുള്ള പിഴവുകൾ മൂലം മറ്റുള്ളവർക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കമ്പനി നഷ്ടപരിഹാരം നൽകൽ നിർബന്ധമാണ്. ഡ്രൈവറുടെ ശ്രദ്ധ തിരിയാത്ത നിലയിലും യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും ദോഷകരമായി ബാധിക്കാത്ത രീതിയിലും ബസുകൾക്കകത്ത് പരസ്യങ്ങൾ പ്രദർശിപ്പിക്കാനും പതിക്കാനും കമ്പനികൾക്ക് അനുവാദമുണ്ടാകും. സൗദിവൽക്കരണ വ്യവസ്ഥകളും നഗരസഭാ, ട്രാഫിക് അതോറിറ്റി നിയമ വ്യവസ്ഥകളും ബസ്  പാലിക്കൽ നിർബന്ധമാണെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. 

വിഷൻ 2030 പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക വികസന ലക്ഷ്യങ്ങൾക്കനുസൃതമായി നിക്ഷേപങ്ങൾ ആകർഷിക്കാനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനുമാണ് ഇതോടെ ലക്ഷ്യമിടുന്നത്.