സ്വയം രജിസ്റ്റർ ചെയ്ത് സഊദി സെൻസസ് പൂർത്തീകരിക്കാം, രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സെൻസസ് ജനറൽ അതോറിറ്റി ഫോർ സെൻസസ്

0
2772

റിയാദ്: സഊദി സെൻസസ് കണക്കെടുപ്പിൽ നേരിട്ട് പങ്കാളികളായി സ്വയം രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി സെൻസസ് അതോറിറ്റി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് 2022-ലെ സഊദി സെൻസസിൽ പങ്കെടുക്കുന്നതിനുള്ള നടപടികൾ ഉചിതമായ സമയത്തും സ്ഥലത്തും പൂർണ്ണമായ സ്വകാര്യതയോടെ ചെയ്യാനാകുമെന്ന് ജനറൽ അതോറിറ്റി ഫോർ സെൻസസ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെൻസസിൽ പങ്കെടുക്കുന്നതിനുള്ള ഘട്ടങ്ങൾ ഇന്റർനെറ്റിലെ സെൻസസ് വെബ്‌സൈറ്റിൽ പ്രവേശിച്ച് ഏകീകൃത പ്ലാറ്റ്ഫോം ആക്‌സസ് വഴിയോ പുതിയ അക്കൗണ്ട് സൃഷ്‌ടിച്ചോ ലോഗിൻ ചെയ്താണ് രജിസ്ട്രേഷൻ നടപടികളിൽ പങ്കാളികളായി പൂർത്തീകരിക്കേണ്ടത്. സ്വയം കണക്കെടുപ്പ് 3 ഘട്ടങ്ങളിലായി പൂർത്തീകരിക്കാനാകും.

ലിങ്കിൽ കയറി ഏകീകൃത രജിസ്ട്രേഷൻ, പ്രവേശന നടപടികൾ പൂർത്തീകരിച്ച് രജിസ്റ്റർ ചെയ്ത ദേശീയ വിലാസം സ്ഥിരീകരിക്കുക എന്നതാണ് ആദ്യ ഘട്ടം. ഇത് വരെ ദേശീയ വിലാസം രജിസ്റ്റർ ചെയ്യാത്തവർക്ക് വിലാസം സ്ഥിരീകരിക്കാൻ വീടിന്റെ വാതിൽക്കൽ സ്ഥാപിച്ചിരിക്കുന്ന സെൻസസ് പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്‌താൽ മതി. ഈ ഘട്ടത്തിന് കൃത്യത ആവശ്യമാണെന്നതിനാൽ ഇത് നിർബന്ധമാണ്.

രണ്ടാമത്തെ ഘട്ടത്തിൽ ഹൗസിംഗ് യൂണിറ്റിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് കുടുംബനാഥന്റെ പേരിൽ ചേർക്കുന്നതും മൂന്നാം ഘട്ടത്തിൽ കുടുംബാംഗങ്ങളുടെ ഫോമും താമസ വിലാസ ഫോമും പൂരിപ്പിക്കുന്നതും ആണ് ഉൾപ്പെടുന്നത്.

രജിസ്ട്രേഷൻ നടപടികൾ ചെയ്യുന്ന സമയത്ത് ഇൻറർനെറ്റ് സേവനം തടസ്സപ്പെടുകയോ എന്തെങ്കിലും അടിയന്തര സാഹചര്യം സംഭവിക്കുകയോ ചെയ്താൽ, ബാക്കി നടപടികൾ മറ്റൊരു സമയത്ത് പൂർത്തിയാക്കാമെന്നും നേരത്തെ നൽകിയ ഉത്തരങ്ങൾ ഒഴികെ പിന്നീടുള്ള ഉത്തരങ്ങൾ മാത്രം നൽകിയാൽ മതിയാകും.