റിയാദ്: സഊദിയിലെ റിയാദിന് സമീപം മലയാളി യുവാവിന് കുത്തേറ്റു. റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിലാണ് കൊല്ലം സ്വദേശിക്ക് കുത്തേറ്റത്.
കൊല്ലം സ്വദേശി സോനു സോദരനാണു കുത്തേറ്റത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്പെയർ പാർട്സ് ഷോപ്പിലെത്തിയ രണ്ട് സ്വദേശി യുവാക്കൾ വാക്ക് തർക്കത്തെ തുടർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു.
റെഡ് ക്രസന്റ് ആശുപത്രിയിലെത്തിച്ച യുവാവ് അപടനില തരണം ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സംഭവം വിവരിച്ച് സോനു ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.