വിനോദ യാത്രയ്ക്കിടെ ബോട്ട് മുങ്ങി മലയാളി യുവതി മരിച്ചു

0
5876

ബൈലിസി: ജോർജിയയിൽ വിനോദയാത്രയ്ക്കിടെ ബോട്ട് മുങ്ങി മലയാളി യുവതി മരിച്ചു. മലപ്പുറം എടപ്പാൾ വട്ടംകുളം മുണ്ടേക്കാട്ടിൽ മുസ്തഫയുടെ മകളും കപ്പൂർ പൂപ്പറമ്പിൽ ഷാനിഫിന്റെ ഭാര്യയുമായ മുഫീദ (23) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോട്ട് മുങ്ങി ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണം. ഭർത്താവും കുടുംബാഗങ്ങളും കൂടെയുണ്ടായിരുന്നു.

ബയോമെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് മുഫീദ.