സഊദി സന്ദർശക വിസക്കാർ ശ്രദ്ധിക്കുക! ബഹ്‌റൈനിലേക്ക് കോസ്‌വേ വഴി ഓൺ അറൈവൽ വിസ നിർത്തിവെച്ചു

0
14326

ദമാം: സഊദിയിൽ കുടുംബ സന്ദർശക വിസയിൽ എത്തിയവർക്ക് വിസ പുതുക്കാനായി എളുപ്പത്തിൽ ബഹ്‌റൈനിലേക്ക് പോയി സഊദിയിൽ മടങ്ങിയെത്തുന്ന സംവിധാനത്തിന് താത്കാലിക വിലക്ക്. സന്ദർശക വിസക്കാർക്കും സഊദി ഇഖാമ ഉള്ളവർക്ക് ലഭ്യമായിരുന്നത് പോലെ തന്നെ കുടുംബ സന്ദർശക വിസക്കാർക്കും ബഹ്‌റൈനിലേക്ക് ലഭ്യമായിരുന്ന ഓൺ അറൈവൽ വിസ നിർത്തി വെച്ചതാണ് ഇപ്പോൾ വിനയായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ മുതൽ ആണ് കുടുംബ സന്ദർശക വിസക്കാർക്ക് ലഭ്യമായിരുന്ന ഓൺ അറൈവൽ വിസ നിലച്ചത്. ഇതേ തുടർന്ന് നിരവധി കുടുംബങ്ങൾ കോസ്‌വേയിൽ നിന്ന് മടങ്ങി. നേരത്തെ ബഹ്‌റൈൻ വിസ ലഭ്യമായവർക്ക് മാത്രമാണ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് കടക്കാനായത്. ഇതോടെ, കുടുംബ സന്ദർശക വിസക്കാർക്ക് എളുപ്പത്തിൽ ബഹ്‌റൈനിൽ പോയി വിസ പുതുക്കാൻ സാധിച്ചിരുന്ന ഇളവ് ഇല്ലാതായി. മൂന്ന് മാസം പിന്നിടുന്ന കുടുംബ സന്ദർശക വിസക്കാർ നാട്ടിലേക്ക് പോകുന്നില്ലെങ്കിൽ ബഹ്‌റൈൻ വിസ എടുത്ത് തന്നെ കോസ്‌വേ വഴി പോയി തിരിച്ചു വരുന്നതാണ് ഏറ്റവും ഉചിതം.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സഊദിയിലെ സന്ദർശക വിസ പുതുക്കാൻ സാധികാതെ പ്രവാസി കുടുംബങ്ങൾ ബുദ്ധിമുട്ടിലായത്. ഇതോടെ വിസ പുതുക്കി ലഭിക്കാൻ സഊദിയിൽ നിന്ന് പുറത്ത് പോയി വീണ്ടും തിരിച്ചെത്തേണ്ട സ്ഥിതിയായി. അടുത്ത രാജ്യമായ ബഹ്‌റൈൻ ആയിരുന്നു ഏറെ പേരും തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, സഊദിയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭിച്ചിരുന്നില്ല. പകരം നേരത്തെ വിസ തയ്യാറാക്കിയായിരുന്നു പലരും ബഹ്‌റൈനിൽ പോയി മടങ്ങിയിടുന്നത്. ഇതിനിടെയാണ് ആശ്വാസമായി കോസ്‌വേ വഴി പോകുമ്പോൾ ഓൺ അറൈവൽ വിസ ലഭ്യമായിത്തുടങ്ങിയത്.

സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ

സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ