ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്നില്ല എന്നത്. ഡോക്യുമെന്റ് രൂപത്തിൽ പരമാവധി 100 എംബി വരെയുള്ള ഫയലുകൾ മാത്രമാണ് ഷെയർ ചെയ്യാൻ കഴിഞ്ഞിരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതിനാൽ തന്നെ പ്രധാനപ്പെട്ട ഫയലുകളുടെ കൈമാറ്റത്തിന് യൂസേഴ്സ് മറ്റ് ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിക്കേണ്ടിയും വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം കൊണ്ട് വന്നിരിക്കുകയാണ് വാട്സ്ആപ്പ്. സൈസ് കൂടിയ ഫയലുകളും ഇനി വാട്സ്ആപ്പ് വഴി കൈ മാറാൻ സാധിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകളാണ് ഇനി വാട്സ്ആപ്പ് വഴി കൈ മാറാൻ കഴിയുക.

കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വാട്സ്ആപ്പ് നടത്തിയത്. ഫയൽ ഷെയറിങിനുള്ള പരമാവധി ഫയൽ സൈസ് 100 എംബിയിൽ നിന്നും 2 ജിബി ആയി ഉയർത്തുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഒരു ഫയൽ പങ്കിടുന്നതിന് എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു കൗണ്ടറും വാട്സ്ആപ്പിൽ കാണാൻ കഴിയും.

കൂടാതെ, ആശയ വിനിമയത്തിനായി ഒരു ഗ്രൂപ്പിൽ 512 ഉപയോക്താക്കളെ വരെ ചേർക്കാനുള്ള ഫീച്ചറും വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറാകുകയാണെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. 256 പേര്‍ക്ക് മാത്രമേ ഒരു ഗ്രൂപ്പില്‍ ഇതുവരെ അംഗങ്ങള്‍ ആകാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഇനി ഒരു ഗ്രൂപ്പില്‍ 512 പേര്‍ക്ക് വരെ അംഗങ്ങള്‍ ആകാം.

താമസിയാതെ ഈ സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഇന്‍സ്റ്റഗ്രാം പോലെ കൂടുതല്‍ പേര്‍ക്ക് അംഗങ്ങള്‍ ആകാവുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് മത്സരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകള്‍ വാട്ട്സാപ്പില്‍ ഉള്‍പ്പെടുത്തിയത്.




