റിയാദ്: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന
കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഒരു മരണം. തമിഴ്‌നാട് ട്രിച്ചി സ്വദേശി നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍റുവൈദയിലാണ് അപകടം നടന്നത്.
കാര്‍ ഓടിച്ചിരുന്ന നദീര്‍ അലി, മക്കളും ബന്ധുക്കളുമായ സാറ സുല്‍ത്താന്‍, അഹമദ് അസ്‌ലം, ശാഹ്‌നാജ് അഫ്രീന്‍, അബ്ദുറഹ്‌മത്ത് അലി എന്നിവര്‍ക്ക് പരിക്കേറ്റു.
ഉംറ കഴിഞ്ഞു റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ അല്‍റുവൈദയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. നിലാഫറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തമിഴ് സംഘം സാമൂഹിക പ്രവര്‍ത്തകനായ ജമാല്‍ സേട്ട് രംഗത്തുണ്ട്.




