സൗദിയിൽ വാഹനാപകടത്തിൽ ഏഴു മരണം: ഒരു വാഹനം കത്തിനശിച്ചു

ജിസാൻ: സൗദിയിൽ വാഹനാപകത്തിൽ ഏഴ് മരണം. ജിസാന്റെ തെക്ക് സംത ഗവർണറേറ്റിന് സമീപമുള്ള അൽ മജ്ന റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ചവർ സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ 7 യുവാക്കളാണെന്നാണ് നിഗമനം. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു, അപകടത്തെത്തുടർന്ന് ഒരു വാഹനം കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.