മസ്കത്ത്: ഒമാനിൽ മലയാളികൾ സഞ്ചരിച്ച കാർ മറിഞ്ഞ് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒമാനിലെ ദുകത്ത് വെച്ചാണ് അപകടം നടന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുകത്ത്നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ജാസിൽ എന്ന സ്ഥലത്ത് വെച്ച് മറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു. വാഹനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ മുള്ളൂർക്കര സ്വദേശി ഷഫീഖ് നിയാസിനെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം വേങ്ങര സ്വദേശി മഹമൂദിനും പരിക്കുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും മാറ്റിയത് ശേഷം വാഹനം പൂർണമായി കത്തിയമരുകയായിരുന്നു.