അബുദാബി: ലോകപ്രശസ്ത ഗ്രൂപ്പായ ലുലുവിന്‍റെ ഓഹരി വിൽപന 2023 മധ്യത്തോടെ തുടങ്ങുമെന്ന് എം എ യൂസുഫലി. ഇതോടെ, ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലുലു ഗ്രൂപ്പ് ജീവനക്കാർക്ക് മുൻഗണന നൽകുമെന്നും യൂസുഫലി വ്യക്തമാക്കി.
ജീവനക്കാർക്ക് ഗുണം ലഭിക്കുന്ന രീതിയിൽ മാനദണ്ഡമുണ്ടാകും. മലയാളികൾക്കും ഓഹരി നേടാൻ അവസരമുണ്ടാകുന്ന തരത്തിലായിരിക്കും ഓഹരി വിൽപ്പന ക്രമീകരിക്കുക. മലയാളികൾ ആണ് തന്നെ വളർത്തിയത്. 2024 ഡിസംബറിൽ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ എണ്ണം 300 തികക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.