മദീനയിലെ ഖുബ മസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിന് എത്തിയത് ആയിരങ്ങൾ, ആകാശചിത്രം ശ്രദ്ധേയമാകുന്നു

0
4047

മദീന: ഇസ്‌ലാമിൽ സ്ഥാപിതമായ ആദ്യത്തെ പള്ളിയായ മദീനയിലെ ഖുബ മസ്ജിദിൽ നടന്ന പെരുന്നാൾ നിസ്കാരത്തിന് എത്തിയത് ആയിരങ്ങൾ. വിശാലമായ പള്ളി നിറഞ്ഞു കവിഞ്ഞ് വിശ്വാസി സമൂഹം റോഡിൽ നിസ്കാരത്തിൽ ഏർപ്പെട്ടത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ശ്രദ്ധേയമായി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദീന മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ച ഒരു വീഡിയോ ക്ലിപ്പ് ഈദ് പ്രാർത്ഥനയുടെ ഗംഭീരമായ ആകാശ ദൃശ്യം വ്യക്തമാമാകുന്നുണ്ട്. ആരാധകരുടെ നീണ്ട നിര ഖുബ മസ്ജിദിന് പുറത്ത് നീണ്ടു. ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും പലരും പ്രശംസിക്കുകയും ചെയ്തു.

ഖുബാ മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണവും പരിസര പ്രദേശത്തിന്റെ വികസനവും ആരംഭിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകന്റെ പേരിൽ അഥവാ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് എന്ന് പദ്ധതിക്ക് പേരിടാനും നിർദ്ദേശിച്ചിട്ടുണ്ട്.

മസ്ജിദിന്റെ മൊത്തം വിസ്തീർണ്ണം 50,000 ചതുരശ്ര മീറ്ററായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിലവിലെ വിസ്തീർണ്ണത്തിന്റെ 10 മടങ്ങ് ശേഷിയും 66,000 ആരാധകർക്കുള്ള ശേഷിയും ഉയർത്തുകയാണ് ലക്ഷ്യം.