റിയാദ്: വർണാഭമായ കരിമരുന്ന് പ്രകടനങ്ങളോടെ സഊദിയിൽ ഈദ് ആഘോഷിച്ചു. സഊദിയുടെ സാംസ്‌കാരിക തനിമ നിലനിർത്തി പരമ്പരാഗത നൃത്തങ്ങളും വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി. വരും ദിവസങ്ങളിലും വിവിധ തരം പരിപാടികൾ സഊദിയുടെ വിവിധ പ്രദേശങ്ങളിൽ നടക്കും.
കിഴക്കൻ പ്രവിശ്യയിൽ നാലു ദിവസം നീണ്ടു നിൽക്കുന്ന വിനോദ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമാം, അൽകോബാർ, അസീസിയ എന്നിവിടങ്ങളിൽ വർണാഭമായ കരിമരുന്നു പ്രയോഗവുമുണ്ടായിരിന്നു.
അസീസിയ ഹാഫ് മൂൺ ബീച്ചിൽ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകൾ വൈവിധ്യമാർന്ന കലാ കായിക പരിപാടികളിൽ പങ്കാളികളായി. വരുംദിനങ്ങളിൽ ദമാമിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിൽ വാഹനങ്ങൾ കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾക്കൊപ്പം കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.