മഞ്ചേരി: മലപ്പുറത്തിന്റെ മണ്ണിൽ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. നാടകീയതകൾ ഒരുപാട് കണ്ട മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് കേരളത്തിന്റെ വിജയം. ആവേശം നിറഞ്ഞ ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ 5-4 ന് തോല്‍പിച്ചാണ് കേരളം ഏഴാം തവണ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളം അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബംഗാൾ ഒരു കിക്ക് പാഴാക്കി. നിശ്ചിതസമയത്ത് ഇരു ടീമുകളും സമനിലപാലിച്ചതിനെ തുടർന്ന് മത്സരം അധികസമയത്തേക്ക് നീങ്ങിയിരുന്നു.
അധികസമയത്തിന്റെ ആദ്യ പകുതിയിൽ ബംഗാളാണ് ആദ്യം വലകുലുക്കിയത്. 107ാം മിനിറ്റിലാണ് കേരളത്തിന്റെ ഹൃദയം തകർത്ത ഗോൾ പിറന്നത്.
എന്നാൽ, മലപ്പുറത്തിന്റെ മണ്ണിൽ തോറ്റുകൊടുക്കാൻ കേരളം തയാറായിരുന്നില്ല. എക്‌സ്ട്രാ ടൈമില്‍ ബംഗാള്‍ മുന്നിലെത്തിയെങ്കിലും ഗാലറിയുടെ പിന്തുണയോടെ പൊരുതിയ കേരളം കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ സമനില കണ്ടു. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ കിക്കെടുത്ത അഞ്ചു പേരും ലക്ഷ്യം കണ്ടു.
ബംഗാളിന്റെ രണ്ടാമത്തെ കിക്കെടുത്ത സജല്‍ ഷോട്ട് ഉയര്‍ത്തിയടിച്ചു. ഒടുവിൽ കേരളത്തിന്റെ ശ്രമങ്ങൾ 116ാം മിനിറ്റിൽ ഫലം കണ്ടു.
സന്തോഷ് ട്രോഫി: കപ്പിൽ മുത്തമിട്ട് കേരളം