ഗൾഫ് രാജ്യങ്ങൾ വിപുലമായ പെരുന്നാൾ ആഘോഷത്തിൽ, സൽമാൻ രാജാവും കിരീടവകാശിയും ഉൾപ്പെടെ മക്കയിലും മദീനയിലും പെരുന്നാൾ നിസ്ക്കാരത്തിൽ ലക്ഷങ്ങൾ

0
2111

റിയാദ്: ഒമാൻ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷത്തിമർപ്പിൽ. സഊദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ റമദാൻ മുപ്പത് പൂർത്തിയാക്കിയും ഒമാനിൽ മാസപ്പിറവി കണ്ടതോടെയുമാണ് ചെറിയ പെരുന്നാള്‍ ആഘോശങ്ങൾക്ക് തുടക്കമായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തക്ബീര്‍ ചൊല്ലി, പുതുവസ്ത്രം ധരിച്ചു, പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചു പ്രവാസികളും സ്വന്തം നാട്ടിലെന്ന പോലെ പെരുന്നാള്‍ ആഘോഷിച്ചു. ഒരു മാസക്കാലം നീണ്ട വൃതശുദ്ധിയിൽ നേടിയെടുത്ത ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. 

ചെറിയ പെരുന്നാളാഘോഷം പ്രവാസി മലയാളികള്‍ അവിസ്മരണീയമാക്കി. പെരുന്നാള്‍ അവധി ദിനങ്ങളില്‍ പല സംഘടനകളും സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദ യാത്രകളും, പ്രമുഖ കലാകാരന്മാരെ അണിനിരത്തി കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തിലും ഖുതുബയിലും ലക്ഷക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്.

മക്കയിലും മദീനയിലുമായി ലക്ഷങ്ങളാണ് പേരാണ് പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തത്. പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ഹറമുകളിലേക്ക് എത്തിയിരുന്നു. ലോക മുസ്‌ലിംകൾക്ക് സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു. സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും മക്കയിലെത്തിയ വിവിധ ലോക നേതാക്കളടക്കം വിശിഷ്ട വ്യക്തികളും മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു.

മദീനയിൽ ഗവർണ്ണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, ഡെപ്യുട്ടി ഗവർണ്ണർ സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ എന്നിവർ നമസ്ക്കാരത്തിനു സന്നിഹിതരായിരുന്നു.

മദീനയിൽ പ്രവാചക പള്ളിയിൽ ഇമാം ശൈഖ് സ്വലാഹ് അൽ ബുദൈർ പെരുന്നാൾ ഖുതുബക്ക് നേതൃത്വം നൽകി. മക്കയിൽ നിസ്കാരത്തിനു ഇമാം ശൈഖ് സ്വലാഹ് അൽ ഹുമൈദ് എന്നിവരും നേതൃത്വം നൽകി.