ജിസാൻ: നായ്ക്കളുടെ ആക്രമണത്തിൽ
ബാലികയ്ക്ക് പരുക്ക്. കുടുംബാംഗങ്ങൾക്കൊപ്പം ഷോപ്പിംഗിന് എത്തിയ സമയത്താണ് ജിസാൻ സൂഖിൽ വെച്ച് ആറു വയസ്സുകാരി അലീൻ അറഫാത്ത് സൈലഇനെ മൂന്നു തെരുവു നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്.
ഇത് കണ്ട് ബാലികയുടെ മാതാവ് ബഹളം വെച്ചത് കേട്ട് ആളുകൾ ഓടിക്കൂടി നായ്ക്കളെ ആട്ടിയോടിക്കുകയായിരുന്നു. പരിക്കേറ്റ ബാലികയെ ജിസാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ബാലികയെ പിന്നീട് കിംഗ് ഫഹദ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.