സഊദിയിൽ മാസപ്പിറവി ദൃശ്യമായില്ല

0
33675

റിയാദ്: സഊദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൽ. മാസം കാണാത്തതിനാൽ ഇതോടെ സഊദിയിൽ റമദാൻ മുപ്പത് പൂർത്തിയാക്കിയായിരിക്കും ചെറിയ പെരുന്നാൾ ആഘോഷം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാസം കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

രാജ്യത്ത് മാസപ്പിറവി നിരീക്ഷിക്കാൻ അനുയോജ്യമായ അന്തരീക്ഷമായിരുന്നു ഇന്ന് വൈകുന്നേരം എങ്കിലും സൂര്യാസ്തമനത്തിന് മുമ്പ് തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ ഇന്ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് ഗോളശാസ്ത്ര വിഭാഗം നേരത്തെ അറിയിച്ചിരുന്നു. എങ്കിലും സുദൈറിലും തുമൈറിലുമുൾപ്പെടെ മാസപ്പിറവി നിരീക്ഷകർ നികയുറപ്പിച്ചിരുന്നു.