ഖമീസ് മുശൈത്ത്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി സഊ ദിയിൽ വാഹനപകടത്തിൽ മരിച്ചു. ആലപ്പുഴ ക്ഷണപുരം സ്വദേശി മുണ്ടക്കോട്ട വടക്കേതിൽ കുമാരൻ മകൻ രജിത്ത് എന്ന രാജീവാണ് വാഹനപകടത്തിൽ മരിച്ചത്. 41 വയസ്സായിരുന്നു. ഖമീസ് മുശൈത്തിലെ അൽ ഫറൈനിൽ വെള്ളിയാഴ്ചയാണ് സംഭവം.
രജിത്ത് ഓടിച്ചിരുന്ന ട്രൈലർ മറിഞ്ഞാണ് അപകടം. മൃതദേഹം അഹദറുഫൈദ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: സന്ധ്യ, മകൾ: ലോട്ടസ്.
അസീർ പ്രവാസി സംഘം ലഹദ് ഏരിയാ റിലീഫ് കൺവീനർ മണികണ്ഠന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ്.




