റമസാനിലെ ഉംറ പദ്ധതികൾ വിജയം; ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മക്ക ഗവർണർ

0
1048

മക്ക: റമസാനിലെ ഉംറ പദ്ധതികൾ വിജയിച്ച അവസരത്തിൽ മക്ക ഗവർണറും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘായുസിന് പ്രാർത്ഥിക്കുകയും ചെയ്തു.

ദൈവകൃപയോടെയും സൗദി ഭരണകൂടം നൽകിയ ഭൗതികവും മാനുഷികവുമായ പ്രവർത്തനങ്ങൾ കൊണ്ട് ദൈവത്തിന്റെ അതിഥികളെ സംരക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും സൃഷ്ടിക്കാനുമുള്ള ബൃഹത്തായ പദ്ധതികളാണ് വിജയിച്ചതെന്ന് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.

തീർത്ഥാടകരുടെ സുരക്ഷ പ്രത്യേകിച്ച് കൊറോണ വൈറസുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ഭാഗീകമായി എടുത്തു കളഞ്ഞതിനു ശേഷം രണ്ട് വർഷത്തിനിടെ ആദ്യമായി മക്കയിൽ ഉയർന്ന ജന തിരക്കിന് സാക്ഷ്യം വഹിച്ചു.

ഈ പുണ്യഭൂമിയിൽ അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും
ദൈവകൃപയ്ക്ക് ശേഷം ഈ വിജയം കൈവരിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച സുരക്ഷാ പദ്ധതികളുടെ പിന്തുണയ്ക്കും തുടർനടപടികൾ അവലംബിച്ചതിനും അമീർ നന്ദി പറഞ്ഞു.

സുരക്ഷ, ആരോഗ്യം, പ്രതിരോധം, സംഘടനാ, സേവന പദ്ധതികൾ വിജയിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ, പ്രത്യേകിച്ച് അതിഥികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങൾക്ക് പങ്കെടുത്ത എല്ലാ കക്ഷികൾക്കും “അൽ-ഫൈസൽ” രാജകുമാരൻ നന്ദിയും അഭിനന്ദനവും അറിയിച്ചു. കൂടാതെ സന്നദ്ധപ്രവർത്തകരുടെ പരിശ്രമങ്ങളെയും അവരുടെ മഹത്തായ പ്രവൃത്തികളെയും അദ്ദേഹം പ്രശംസിച്ചു.