മക്കയിലും മദീനയിലും ഖതമുൽ ഖുർആൻ പ്രാത്ഥനയിൽ പങ്കെടുത്ത് ജന ലക്ഷങ്ങൾ

0
1743

മദീന: റമസാൻ മാസത്തിലെ ഇരുപത്തിയൊമ്പതാം രാവിൽ ഖതമുൽ ഖുർആൻ പ്രാത്ഥനയിൽ പങ്കെടുക്കുന്നതിനായി എത്തിയ
വിശ്വാസികളെകൊണ്ട് മക്ക മസ്ജിദും പ്രവാചകന്റെ പള്ളിയും നിറഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ രാജാവും തറാവീഹീനും ഖതമുൽ ദുആയിലും പങ്കെടുത്തു.

തീർഥാടകർ ഇന്നലെ സായാഹ്ന പ്രാർത്ഥനകളും തറാവീഹ് നമസ്ക്കാരവും നടത്തി പുലർച്ചയോടെയാണ് മടങ്ങിയത്.

കഴിഞ്ഞ പത്തു രാത്രികളിൽ ലൈലത്തുൽ ഖദറിനെ പ്രദീക്ഷിച്ചുകൊണ്ട് പലരും ഹറമുകളിൽ ചിലവഴിച്ചു.

റമസാനിലെ ഇരുപത്തിയൊമ്പതാം രാവിൽ സമാധാനവും ഉറപ്പും നിറഞ്ഞ വിശ്വാസത്തിന്റെയും ആത്മീയതയുടെയും അന്തരീക്ഷത്തിൽ ഹറമുകളിൽ അവയുടെ പൂർണ്ണതയ്ക്ക് സാക്ഷ്യം വഹിച്ചു.

മക്ക ഹറമിൽ പ്രാർത്ഥനക്ക്‌ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് ആയിരുന്നു നേതൃതം നൽകിയത്.
പ്രവാചകന്റെ പള്ളിയിൽ രാത്രി പ്രാർത്ഥനക്ക്‌ ഷെയ്ഖ് സലാ അൽ ബാദിർ നേതൃതം നൽകി.

വിശുദ്ധ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്വീകാര്യതയ്ക്കും സംതൃപ്തിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മുടെ വിശ്വാസവും രാജ്യത്തിന്റെയും ഭരണാധികാരികളുടെയും അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും ദൈവത്തോട് ഇമാമുമാർ പ്രാർത്ഥിക്കുകയും ചെയ്തു.
കൂടാതെ പുണ്യമുള്ള രാത്രിയിൽ ആരാധകർ ക്ഷമിക്കാൻ തയ്യാറാവണമെന്നും അഭ്യർത്ഥിച്ചു.