മക്ക പ്രവിശ്യയില്‍ പ്രളയത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി

0
3873

മക്ക: മക്ക പ്രവിശ്യയില്‍ പ്രളയത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി. തുര്‍ബയില്‍ പ്രളയത്തില്‍ പെട്ട പിക്കപ്പിലെ രണ്ടു യാത്രക്കാരെയാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയത്.

ശക്തമായ മലവെള്ളപ്പാച്ചിലിന് നടുവില്‍ പിക്കപ്പില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സിനു കീഴിലെ ഫോര്‍വീല്‍ ജീപ്പ് ഉപയോഗിച്ചാണ് പുറത്തെത്തിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആളുകള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പിക്കപ്പ് പ്രളയത്തില്‍ പെട്ടത് അറിഞ്ഞ് പ്രദേശത്ത് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു.