പ്രവാസി മലയാളി ഫൌണ്ടേഷൻ റമദാൻ കിറ്റ് വിതരണം ചെയ്തു

ജിദ്ദ: ജീവകാരുണ്യ സംഘടനയായ പ്രവാസി മലയാളി ഫൗണ്ടെഷൻ ജിദ്ദ സെൻട്രൽ കമ്മിറ്റി “മരുഭൂമിയിലേക്ക് കാരുണ്യയാത്ര” എന്ന ബാനറിൽ റമദാൻ കിറ്റ് വിതരണം നടത്തി. മരുഭൂമി കേന്ദ്രികരിച്ചു ഒറ്റപെട്ടു കിടക്കുന്ന ആട്ടിടയന്മാർക്കും ഒട്ടകത്തെ മേക്കുന്നവർക്കും തുച്ഛമായ വരുമാനമുള്ള പ്രവാസി മലയാളികൾ അടക്കമുള്ളവരെ കണ്ടെത്തിയായിരുന്നു കിറ്റുകൾ വിതരണം ചെയ്തത്. പലവ്യഞ്ജനങ്ങൾ, പഴവർഗ്ഗങ്ങൾ അടക്കമുള്ള 15 ഇന സാധനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് പ്രവാസത്തിലെ ഒറ്റപെട്ടു കഴിയുന്നവർക്ക് എത്തിക്കുന്നത്.

മക്ക ജുറാന ഭാഗങ്ങളിൽ വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ വിതരണം മഗ്‌രിബ് നമസ്കാരത്തിന് മുൻപ് സമാപിച്ചു. ജിദ്ദ കോഡിനേറ്റർ ജിബിൻ സമദ് കൊച്ചി, മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സനോജ് സൈനുദ്ധീൻ, റിനാസ് പനയപ്പിള്ളി, മനാഫ്, നാസ്‌നീൻ തോപ്പിൽ, സഹ്‌റ ഫാത്തിമ, സൈഹാ, അഹമ്മദ്, ജോബി, സകീർ അലി, ഷാനിയാസ്, ശാരിക്ക്, അർഷാദ് പാലക്കാട്, ബീരാൻ പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.
വരും ആഴ്ചകളിലും റമദാൻ കിറ്റ് വിതരണം തുടരുമെന്നും വാർത്ത കുറിപ്പിൽ പി എം എഫ് ജിദ്ദ കോഓർഡിനേറ്റർ ജിബിൻ സമദ് കൊച്ചി അറിയിച്ചു.

പ്രവാസി മലയാളി ഫൗണ്ടെഷൻ സഊദി നാഷണൽ കമ്മിറ്റി റിയാദ്, ദമാം, മക്ക, അൽ ഖർജ് സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരത്തിലധികം കിറ്റുകൾ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.