വെടികെട്ട് സംഗീത കച്ചേരി നാടകം ഇത്തവണ സൗഊദിയിൽ പെരുന്നാൾ കളറാകും

0
4462

റിയാദ്: വെടികെട്ട് സംഗീത കച്ചേരി നാടകം ഇത്തവണ സൗഊദിയിൽ പെരുന്നാൾ കളറാകും.”മധുരമായ ഈദ്”എന്നു പേരിട്ട പരിപാടികൾ പെരുന്നാളിന്റെ ആദ്യ ദിവസം ആരംഭിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഷവ്വാൽ 6 വരെ നീണ്ടു നിൽക്കും. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.

ജിദ്ദ റിയാദ് ദമാം തുടങ്ങിയ നഗരങ്ങളിൽ
കരിമരുന്നു പ്രയോഗങ്ങളും കലാ സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളുന്ന ആഘോഷമാണ് നടക്കുക. ജിദ്ദ രാത്രി 9 : 30 നും മറ്റ് നഗരങ്ങളിൽ രാത്രി 9 മണിക്കുമാണ് ആരംഭിക്കുക. കൂടാതെ 14 നാടകങ്ങളും 14 സംഗീത പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറും.

മെയ് 3 നു റിയാദിൽ ഈസാലത്ത് നസ്രി , ഉമൈമ താലിബ് എന്നിവരുടെയും , ജിദ്ദയിൽ മുഹമ്മദ് റമദാന്റെയും അബഹയിൽ മുഹമ്മദ് അബ്ദുവിന്റെയും സംഗീത പരിപാടി ഉണ്ടാകും. മെയ് 4 നു ജിദ്ദയിൽ മാജിദ് അൽ മുഹന്തിസിന്റെ നേതൃത്വത്തിലും , ദമാമിൽ റാബി സഖറിന്റ്റെ നേതൃത്വത്തിലും സംഗീത വിരുന്ന് ഉണ്ടാകും . മെയ് 5 നു ഖസീമിൽ ഫഹദ് അൽ കബീസി , അൻആം , റാഷിദ് അൽഫാരിസ് എന്നിവരുടെ സംഗീത പരിപാടിയാണ് . മെയ് 6 – നു റിയാദിൽ റാബി സഖറിന്റെയും , ജിദ്ദയിൽ മുഹമ്മദ് അബ്ദുവിന്റെയും , ദമാമിൽ മാജിദ് അൽ മുഹന്തസിന്റെയും സംഗീത പരിപാടി ഉണ്ടാകും.

ഗൾഫിലെയും അറബ് മേഖലയിലെയും പ്രമുഖ താരങ്ങളുടെ 14 സംഗീത കച്ചേരികൾ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നടക്കും.