കുട്ടികളിൽ മോഡേണ കൊവിഡ് വാക്സിൻ നൽകാൻ സഊദി അംഗീകാരം നൽകി

0
899

റിയാദ്: കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 6-11 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള മോഡേണ കൊവിഡ്-19 വാക്സിന് സഊദി അറേബ്യ അംഗീകാരം നൽകി. സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ് എഫ്‌ ടി എ) യാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്കും മോഡർന വാക്‌സിൻ നൽകാൻ അംഗീകാരം നൽകിയത്.

പാൻഡെമിക്കിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് വലിയ തോതിൽ കരകയറിയ രാജ്യം, ഏറ്റവും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ യുവജനങ്ങളെ പൊതുജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള കഠിന ശ്രമങ്ങൾക്കിടെയാണ് പുതിയ തീരുമാനം.

18 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കായി 2021 ജൂലൈയിലാണ് സഊദി അറേബ്യയിൽ ആദ്യമായി മോഡർന വാക്‌സിന് അംഗീകാരം നൽകിയത്.