ജിദ്ദ: കോട്ടക്കൽ പുലിക്കോട് ഗ്ലോബൽ കെ.എം.സി.സി ‘ഇഹ്സാൻ 2022’ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി 27, 28, 29 വാർഡുകളിലെ മുസ്ലിം ലീഗ് സെക്രട്ടറിമാർക്ക് നൽകി നിർവഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ കല്ലിങ്ങൽ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. പരിപാടി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞലവി ഹാജി ഉദ്ഘാടനം ചെയ്തു.

കോട്ടക്കൽ മൂനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി സാജീദ് മങ്ങാട്ടിൽ, മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ ഷബീർ, വൈസ് പ്രസിഡന്റുമാരായ യു. എ ഷബീർ, കാസിം മൗലവി, ജിദ്ദ – കോട്ടക്കൽ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസറ്റർ, കോട്ടക്കൽ വ്യാപാരി വ്യവസായി പ്രസിഡന്റ് കെ. പി. കെ ബാവഹാജി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് മോയുദുപ്പ ഹാജി , കാബ്രം ബാവ ഹാജി, കാലൊടി മുസ്തഫ ഹാജി, മങ്ങാടൻ അൻവർ, കുഞ്ഞു മൂർക്കത്ത്, അഹമ്മദ് മണ്ടയാപ്പുറം, പി. കെ ബഷീർ, റിംഷാദ് കോളക്കാടൻ, ജലീൽ മണ്ടയാപ്പുറം, അഷ്റഫ് മേലേതിൽ, മുനീർ മൂസ, റാഫി മണ്ടായപ്പുറം, എം. പി റസാഖ്, കരിമ്പനക്കൽ മായിൻ ബാവ എന്നിവർ ആശംസ പ്രസംഗം നടത്തി.
കിറ്റ് വിതരണത്തിന് പുലിക്കോട് ഗ്ലോബൽ കെ എം സി സി രക്ഷാധികാരിയും ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റുമായ കെ. എം. മൂസ ഹാജി നേതൃത്വം നൽകി. കെ. എം ഖലീൽ മാസ്റ്റർ സ്വാഗതവും കൗസിലർ കാലൊടി മുഹമ്മദ് നന്ദിയും പറഞ്ഞു.